ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്‍റിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ഒരു റെസ്റ്റോറന്‍റിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7.42നാണ് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച അടിയന്തര സന്ദേശം ലഭിക്കുന്നത്. തുടർന്ന് ഈ പ്രദേശത്തിന്റെ സുരക്ഷാ ചുമതലയുള്ള അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. രാവിലെ 7.48ഓടെ തന്നെ വെറും ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാ വിഭാഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ രാവിലെ 10.50ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഇൻസിഡന്റ് കമാൻഡർ സ്ഥിരീകരിച്ചു. അവശേഷിക്കുന്ന പുകച്ചുരുളുകളും കനലുകളും പൂർണ്ണമായി കെടുത്തുന്നതിനും തീ വീണ്ടും പടരാതിരിക്കുന്നതിനുമുള്ള കൂളിംഗ് ഓപ്പറേഷൻസ് നിലവിൽ പുരോഗമിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. കൂളിംഗ് ഓപ്പറേഷൻസ് പൂർത്തിയായ ശേഷം, നിലവിലുള്ള നിയമനടപടികൾക്ക് അനുസൃതമായി ഈ സ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News