കുവൈത്തിലും ബഹ്റൈനിലും ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിനും ബഹ്റൈനും പുറമെ ഖത്തറിലും ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങളായ ആരിഫ്ജാൻ, അലി അൽ സലേം എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഈ കേന്ദ്രങ്ങളിലെ സൈന്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ നീക്കത്തിന് പിന്നാലെ അമേരിക്കയും തിരിച്ചടി ആരംഭിച്ചു. ഇറാനിലെ 90 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *