‘ജീവിതത്തിൽ മദ്യപാനം നിർത്തിയത് ആ സിനിമ കണ്ടതിന് ശേഷം’; തുറന്നുപറഞ്ഞ് നടൻ അജു വർഗീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വർഗീസ്. സഹനടനായും കോമഡി താരമായും നടനായും വില്ലനായും പ്രതിഭ തെളിയിച്ച അജു വർഗീസ് ഇന്ന് നിരവധി സിനിമകളുടെ ഭാഗമാണ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ചും മദ്യപാനം നിർത്തുന്ന സാഹചര്യത്തിലേക്ക് എത്തിയതിനെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അജു വർഗീസ്.

ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആഡംബരം മദ്യപാനമായിരുന്നെന്നും ജയസൂര്യ അഭിനയിച്ച വെള്ളം എന്ന സിനിമ കണ്ടതോട് കൂടി അത് ഇല്ലാതെയായെന്നും അജു വർഗീസ് പറയുന്നു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ മനുഷ്യനല്ല, ജയസൂര്യ എന്ന നടനാണ് തന്റെ മദ്യപാനം നിർത്താൻ കാരണമായതെന്നും അജു വർഗീസ് വെളിപ്പെടുത്തി. ഫറ ഷിബിലയ്ക്ക് നൽകിയ അഭിമുഖ്ഗത്തിലായിരുന്നു അജുവിന്റെ പ്രതികരണം.

“മലര്‍വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമാണ്. എനിക്കത് വിലമതിക്കാനാകാത്തതാണ്. കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു. എന്നാല്‍ നടന്‍ എന്ന പേരുണ്ട്. പോപ്പുലര്‍ ആണ്. അജു വര്‍ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന്‍ ആണോ എന്ന് നോക്കിയാല്‍ അതുമല്ല. കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാന്‍ അതിനെ ചെയ്‌സ് ചെയ്യാന്‍ താല്‍പര്യമുള്ള ആളല്ല.” അജു വർഗീസ് പറയുന്നു.

“95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് ആവര്‍ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്‍ മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ലക്ഷ്വറി മദ്യപാനം ആയിരുന്നു. അത് പണ്ടാണ്, കൊവിഡിന് മുമ്പ്. വെള്ളം സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ പ്രകടനം ആണ് എന്റെ മനസില്‍ സ്‌ട്രൈക്ക് ചെയ്തത്. യഥാര്‍ത്ഥ മുരളി ചേട്ടനെ എനിക്കറിയാം. റിയല്‍ ലൈഫ് മുരളിച്ചേട്ടന്‍ എന്നെ സ്വാധീനിച്ചിട്ടില്ല. ജയസൂര്യ എന്ന നടന്റെ അഭിനയവും, പ്രജീഷേട്ടന്റെ സീനുകളുമാണ് ടച്ച് ചെയ്തത്. അങ്ങനെ തീരുമാനിച്ചതാണ്.” അജു വർഗീസ് കൂട്ടിച്ചേർത്തു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News