കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 200 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഞ്ഞങ്ങാട്: വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിച്ചുയർന്നു. കിലോക്ക് 200 രൂപയായാണ് വില വർധിച്ചത്. ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്.

വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങവില ഒരാഴ്ച പിന്നിടും മുൻപുതന്നെ 200-ലെത്തി. വരവ് കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വിലകൂടാനുള്ള സാധ്യതയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. അയൽസംസ്ഥാനമായ കർണാടകയിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയ കടകളിലും തിരക്കേറുകയാണ്. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങവെള്ളത്തിന് ആയതും നാരങ്ങവിലയിൽ പ്രതിഫലിച്ചുണ്ടാകാമെന്നാണ് വിലയിരുത്തൽ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News