റിലീസ് ദിനത്തില്‍ ‘ജനനായകന്‍റെ’ കേരളത്തിലെ ആദ്യ ഷോ എപ്പോള്‍? പ്രഖ്യാപനവുമായി വിതരണക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : തമിഴ് സിനിമയില്‍ ഈ വര്‍ഷം ഇത്രയും കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല, ജനനായകന്‍ പോലെ. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് പക്ഷേ സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം 23 ന് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം ഒടുവില്‍ എത്തുമ്പോള്‍ ചിത്രത്തിലെ നായകന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആണെന്ന കൗതുകവുമുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം എപ്പോഴെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാര്‍. എസ്എസ്ആര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അവര്‍ അറിയിക്കുന്നത് പ്രകാരം 23-ാം തീയതി പുലര്‍ച്ചെ 6 മണിക്ക് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. മുന്‍പ് വിജയിന്‍റെയും രജനികാന്തിന്‍റെയുമൊക്കെ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ ഷോ പുലര്‍ച്ചെ 4 മണി മുതല്‍ നടന്നിരുന്നു. പൊങ്കല്‍ റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന സമയത്ത് കേരളത്തിലെ ആദ്യ ഷോ പുലര്‍ച്ചെ 4 മണിക്ക് ആയിരിക്കുമെന്ന് വിതരണക്കാര്‍ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് 6 മണിയിലേക്ക് മാറ്റുന്നതായും അവര്‍ അറിയിച്ചിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News