കേരളത്തിലെ പുതുതലമുറ സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ‘റഡാര്‍ മലയാള’വുമായി സ്‌പോട്ടിഫൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കേരളത്തിലെ അതിവേഗം വികസിക്കുന്ന സ്വതന്ത്ര സംഗീതരംഗത്ത് വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കായുള്ള ആഗോള പരിപാടിയായ റഡാര്‍ മലയാളം സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ഉത്ഘാടന പതിപ്പിലെ സ്‌പോട്ട്‌ലൈറ്റ് കലാകാരിയായി ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ ഏറ്റവും പുതിയ സിംഗിളായ ‘നട്ടംതിരി’ പുതിയ റഡാര്‍ മലയാളം പ്ലേലിസ്റ്റിലെ മുഖ്യ ഗാനമായിരിക്കും. മലയാള സിനിമാസംഗീതത്തിന്റെ സമ്പന്നമായ പൈതൃകത്തോടൊപ്പം തന്നെ പുതുതലമുറയിലെ മലയാളി കലാകാരന്‍മാര്‍ ആവേശകരമായ ഒരു സംഗീത ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്.

2019-ല്‍ ഇന്ത്യയില്‍ സ്‌പോട്ടിഫൈ ആരംഭിച്ചതിനുശേഷം, പ്ലാറ്റ്ഫോമിലെ മലയാള സംഗീതത്തിന്റെ കേള്‍വിക്കാരുടെ എണ്ണം 5,300 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി സ്‌പോട്ടിഫൈ 2024ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സ്‌പോട്ടിഫൈയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ഭാഷയായി മലയാളം മാറി. സ്‌പോട്ടിഫൈ റാപ്ഡ് 2025-ല്‍ പുറത്തിറക്കിയ മികച്ച 50 മലയാള ഗാനങ്ങളുടെ പട്ടികയില്‍ 12 ഗാനങ്ങള്‍ സ്വതന്ത്ര കലാകാരരുടേതായിരുന്നു. ഇത് ശ്രോതാക്കള്‍ കലാകാരന്‍മാരെ മുന്‍നിര്‍ത്തിയുള്ള സംഗീതം വെറുതെ കണ്ടെത്തുക മാത്രമല്ല, അതിനെ സജീവമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News