തമിഴിലും മലയാളത്തിലുമായി 2 ചിത്രങ്ങൾ പ്രഖ്യാപിച്ച് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : തങ്ങളുടെ പുതിയ 2 നിർമ്മാണ സംരംഭങ്ങൾ പ്രഖ്യാപിച്ച് മലയാളത്തിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി. തമിഴിലും മലയാളത്തിലുമായാണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന 2 വ്യത്യസ്ത ചിത്രങ്ങൾ ഒരുങ്ങുന്നത്. തമിഴിൽ ഒരുങ്ങുന്നത് ശരത് കുമാർ നായകനായ ചിത്രമാണെങ്കിൽ മലയാളത്തിൽ ഒരുക്കാൻ പോകുന്നത് പ്രശസ്ത ഛായാഗ്രഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ 12-ാ മത് ചിത്രം ആയാണ് കമൽ പ്രകാശ് രചിച്ച് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഒരുങ്ങുന്നത്.

ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് അനൗൺസ്മെൻ്റ് പോസ്റ്റർ വ്യക്തമാക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ഗോകുൽ ബെനോയ്, എഡിറ്റിംഗ് കലൈ, അഡീഷണൽ തിരക്കഥയും സംഭാഷണവും തമിഴ് പ്രഭ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ദിനേഷ് മനോഹരൻ, ഡിസൈൻസ് യെല്ലോ ടൂത്ത്സ് എന്നിവരാണ് നിർവഹിക്കുന്നത്. പോസ്റ്ററിലെ “യഥാര്‌ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം” എന്ന കുറിപ്പും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവവും ശ്രദ്ധ നേടുന്നുണ്ട്. കലാസംവിധാനം എസ് എസ് മൂർത്തി, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനർജി സെന്തിൽ കുമാർ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News