പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്

ഒഡീഷ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുരിയിലെ ഗ്രാന്‍ഡ് റോഡില്‍ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ആയിരക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്.

തിരക്കിനിടയില്‍ ശ്വാസംമുട്ടി രണ്ടുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടവരെയാണ് എമര്‍ജന്‍സി ടീമുകള്‍ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി പുരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തത്.

പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഗ്രാന്‍ഡ് റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അധികൃതര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങള്‍ക്കുമായി കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *