കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗള്‍ഫ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’ ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത്, പൈപ്പ് ലൈനുകളും പുതിയ കരമാര്‍ഗ്ഗങ്ങളും വഴി എണ്ണ പുറത്തെത്തിക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്നതിലുപരി, നിലവിലുള്ള സംവിധാനങ്ങളെ തന്നെ ഉടച്ചുവാര്‍ക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറെടുക്കുന്നത്.

ഇറാഖും സിറിയയും തമ്മിലുള്ള പ്രധാന അതിര്‍ത്തി കവാടമായ റാബിയ ദശകങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. 2011-ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് അടച്ച ഈ പാത, ഇപ്പോള്‍ എണ്ണക്കടത്തിന് സുരക്ഷിതമായ ഒരു കരമാര്‍ഗ്ഗമായി വികസിപ്പിക്കുകയാണ്. കടല്‍ മാര്‍ഗത്തേക്കാള്‍ ചിലവ് കൂടുതലാണെങ്കിലും, ഹോര്‍മുസിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇതൊരു മികച്ച ബദലായാണ് വിലയിരുത്തപ്പെടുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News