പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിസഭാ ഉപസമിതി പിഎംശ്രീയില്‍ പഠനം നടത്തും. അതിന് ശേഷം യുഡിഎഫും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കും. സങ്കീര്‍ണ്ണമായ വിഷയമാണ്. ഫണ്ട് കിട്ടാതായേക്കുമെന്നതിനാലാണ് ഒപ്പിട്ടതെന്ന് എല്‍ഡിഎഫ് തന്നെ നിയമസഭയില്‍ സമ്മതിച്ചതാണ്. ഇതില്‍ നിന്നും ഊരിപ്പോരുന്നത് സംബന്ധിച്ച് സബ്കമ്മിറ്റി പഠിക്കും’, എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏതൊക്കെ സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നുമായിരുന്നു അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിന് ശേഷം പ്രതികരിച്ചത്. യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയായെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ വേണ്ടിയല്ലല്ലോ എല്‍ഡിഎഫ് ഒപ്പിട്ടത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഫണ്ട് ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. അത് ഏറ്റുവാങ്ങുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചു എന്നത് തെറ്റിദ്ധാരണ പരത്തുന്ന വിവരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News