സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 നു ശേഷം കൊല്ലം ,പാലക്കാട് ജില്ലകളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. 2024 നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്.

കടുത്ത ചൂട് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. പാലക്കാട് ചൂട് 41.1 ഡിഗ്രിയായി ഉയർന്നു. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായി ഇത് രേഖപ്പെടുത്തി.

കൊല്ലം ജില്ലയിൽ 39 .8 ഡിഗ്രി സെൻഷ്യസും തൃശ്ശൂരിൽ 39.3 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ കൂടുതലാണെന്നാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News