ജയസൂര്യയുടെ മായൻ-ചാപ്റ്റർ 1 പൂജാചടങ്ങുകളോടെ ആരംഭിച്ചു

കൊച്ചി : മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ് – ജയസൂര്യ ചിത്രം ‘മായൻ – ചാപ്റ്റർ 1’ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു. മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ പത്‌നി സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാച്ഛാദനം നിർവഹിച്ചു. അണിയറപ്രവർത്തകരും മലയാളസിനിമയിലെ പ്രമുഖരും പൂജാചടങ്ങിൽ പങ്കെടുത്തു.

സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞമാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്തമാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ആരംഭിക്കും. യൂറോപ്യൻ രാജ്യങ്ങളിലും ‘മായൻ – Chapter 1’ ചിത്രീകരണം നടത്തും. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *