ചെന്നത്തലയെ പരിഹസിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരം : ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം സംഘടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കകത്താണെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി.ഡി. സതീശൻ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള മെറ്റാ സംവിധാനങ്ങളെ എങ്ങനെയാണോ രക്ഷപ്പെടാൻ ഉപയോഗിച്ചത്, അതേ പാത പിന്തുടർന്ന് വിമർശനങ്ങൾ ഇല്ലാതാക്കാനാണ് വി.ഡി. സതീശനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.’ എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിയും യുഡിഎഫും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *