തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ചെലവഴിച്ചത് കോടികൾ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ ചെലവായത് 136.94 കോടി രൂപ. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങൾ ഉള്ളത്. ബിജെപിയുടെ ചെലവ് വിവരം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടില്ല. പൊതുവായ പ്രചാരണത്തിന് 40.51 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. ഇതിൽ 21.78 കോടി രൂപ താര പ്രചാരകരുടെ യാത്രാ ചെലവിനും 11.95 കോടി രൂപ പരസ്യത്തിനും 1.23 കോടി രൂപ പൊതു യോഗങ്ങൾ, ഘോഷയാത്ര, റാലി തുടങ്ങിയവയ്ക്കും വേണ്ടിയാണ് ചെലവഴിച്ചെതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *