വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാര്‍ഡിഫ്: വിരാട് കോലിയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്. ഇരുവരും തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, അവരുടെ ഔദ്യോഗിക ബന്ധത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോലിയും ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ ഇരുവരും തമ്മില്‍ സംസാരിക്കുന്നതായി കണ്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. കോലി പരിശീലനം നടത്തുമ്പോള്‍ ഗംഭീര്‍ അടുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം കോലിയുമായി സംസാരിക്കാന്‍ തയ്യാറായില്ലെന്നും, പകരം കോലി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടകുമായാണ് സംസാരിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാല്‍, കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം പ്രചാരണങ്ങളെ കൊടക് നിശിതമായി വിമര്‍ശിച്ചു. ”വിരാടും ഗംഭീറും ഇന്ന് പത്തോളം തവണയെങ്കിലും സംസാരിച്ചിട്ടുണ്ടാകും. അവര്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിന്റെ ആവശ്യമില്ല,” കൊടക് മാധ്യമങ്ങളോട് പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News