വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട്; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വെള്ളാപ്പള്ളി വിഷയം ഉന്നയിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച നിലപാടിലാണ് ഡിവൈഎഫ്ഐ വിമർശനമുന്നയിച്ചത്. വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്നായിരുന്നു വിശദീകരണം.

വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ദേശീയതലത്തിൽ സിജെപിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐക്ക് സാധിക്കുന്നില്ലെന്നും പ്രതിനിധികളുടെ ചോദ്യം. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്ത് ചെയ്തു എന്നും ചോദ്യം ഉയര്‍ന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയും വഹിച്ചു. രണ്ട് പദവികൾ ഒരു സഖാവിന് എങ്ങനെ വഹിക്കാൻ സാധിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാണോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News