ബി​ഗ് ബോസ് സീസൺ 8 ഉടൻ

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8 ആരംഭിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി കോമണേഴ്സിന് വേണ്ടിയുള്ള അഗ്നിപരീക്ഷയുടെ വീഡിയോയും പുറത്തുവന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ആരൊക്കെയാകും ഈ സീസണില്‍ മത്സരിക്കാന്‍ എത്തുന്ന സെലിബ്രിറ്റികള്‍ എന്ന ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. സിനിമ, സീരിയല്‍, കായികം, ടിവി ഷോ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

തതവസരത്തില്‍ ആദ്യ പ്രെഡിക്ഷന്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് റിവ്യൂവറായ അന്‍സിഫ്. ഇയാള്‍ പലപ്പോഴും പറഞ്ഞിട്ടുള്ള പ്രെഡിക്ഷന്‍ ലിസ്റ്റിലുള്ള പലരും പിന്നീട് ഷോയിലും എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 20 പേരുടെ പ്രെഡിക്ഷനുമായാണ് അന്‍സിഫ് എത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ ഉണ്ടായേക്കാമെന്നും ചിലര്‍ക്ക് ബിഗ് ബോസിന്‍റെ വിളിപോലും വന്നു കാണില്ലെന്നും അന്‍സിഫ് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *