ഷാർജ : മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനും സുരക്ഷാ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സ്മാർട്ട്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഷാർജ അധികൃതർ. പോലീസിന്റെ മയക്കുമരുന്ന് പ്രതിരോധ സംരംഭങ്ങൾ നാഷണൽ ആന്റി നർകോട്ടിക്സ് ഏജൻസി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ അവലോകനം ചെയ്തു. ഷാർജ പോലീസ് കമാൻഡ് സന്ദർശനത്തിലാണ് അദ്ദേഹം സേനയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചത്.
പ്രവർത്തന നടപടിക്രമങ്ങൾ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡേറ്റാ വിശകലനം, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ഷാർജ പോലീസ് കമാൻഡർ-ഇൻ -ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധനടപടികൾ ഊർജിതമാക്കുന്നതിലും കേന്ദ്രീകരിച്ച് നടത്തിയ ബോധവത്കരണ പരിപാടികളുടെ ഫലങ്ങളും അവതരിപ്പിച്ചു.
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
