റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്

ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഫ്രഞ്ച് താരങ്ങളുടെ റെക്കോർഡ് വേട്ട. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തില്‍ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അസിസ്റ്റുകളിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ചരിത്ര റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ ഒട്ടനവധി റെക്കോർഡുകളാണ് ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ തിരുത്തിയെഴുതിയത്. ലോകകപ്പിന്‍റെ നോക്കൗട്ട് സ്റ്റേജുകളിൽ മാത്രം 10 ഗോളുകൾ തികച്ച എംബാപ്പെ, ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ (9 ഗോളുകൾ) റെക്കോർഡ് മറികടന്ന് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോള നേടുന്ന താരമായി മാറി. ലിയോണല്‍ മെസിയുടെ പേരില്‍ 5 നോക്കൗട്ട് ഗോളുകളാണുള്ളത്. ഈ 5 ഗോളും നേടിയത് ഖത്തര്‍ ലോകകപ്പിലായിരുന്നു. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും(പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍) ഗോള്‍ നേടുന്ന ആദ്യ താരവും കൂടിയാണ് മെസി.

Leave a Reply

Your email address will not be published. Required fields are marked *