അര്‍ജന്‍റീനയെ അട്ടിമറിക്കും, ജയിക്കുക എതിരില്ലാത്ത ഒരു ഗോളിന്

പ്രായ : ലോകകപ്പിന്‍റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്. ലിയോണൽ മെസി നായകനായ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) കേപ് വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *