സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

കൊച്ചി : ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്‍ണമൂർത്തി.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ തമനെ പോലെയൊരു സംഗീതപ്രതിഭയെ, ഒറ്റക്കൊമ്പനിലൂടെ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ചിത്രത്തിൻ്റെ എക്സ്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‍ണമൂർത്തി പറഞ്ഞു.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ വെളിപ്പെടുത്തുന്നു. ഇത് കൂടാതെ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *