ഹരിപ്പാട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ 3,61,044 അടിസ്ഥാന സീറ്റുകൾ. സർക്കാർ സ്കൂളുകളിൽ 2,424 ബാച്ചുകളിലായി 1,41,200 സീറ്റുകളുണ്ട്. എയ്ഡഡ് മേഖലയിൽ 3,302 ബാച്ചുകളിലായി 1,65,150 സീറ്റുകളും. പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ (എം.ആർ.എസ്.) 31 ബാച്ചുകളിലായി 1,429 സീറ്റുകളുണ്ട്. അൺ എയ്ഡഡ് വിഭാഗത്തിലെ 1,070 ബാച്ചുകളിലായി 53,265 സീറ്റുകളുമുണ്ട്. മലപ്പുറം ജില്ലയാണ് സീറ്റെണ്ണത്തിൽ മുൻപിൽ. ഏറ്റവും പിന്നിൽ വയനാടും. മുൻവർഷങ്ങളിൽ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. അതേരീതി പിന്തുടർന്നാൽ ആകെ സീറ്റുകൾ 4.3 ലക്ഷത്തോളമാകും. ഇത്തവണ പത്താം ക്ലാസ് വിജയിച്ചത് 4,10,456 പേരാണ്. എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്.
പ്ലസ് വൺ: ഇത്തവണ അടിസ്ഥാന സീറ്റുകൾ 3,61,044
