ഇന്ത്യയുടെ ഒരു കപ്പൽകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ചയാണ് ‘സിമി’ എന്ന എൽപിജി കപ്പൽ ഗുജറാത്തിലെ കാൻഡ്ലയിലുള്ള ദീൻദയാൽ തുറമുഖത്ത് എത്തിയത്. ഏകദേശം 20,000 ടൺ പാചകവാതകമാണ് കപ്പലിൽ ഉള്ളത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടന്നത്. യുക്രൈൻ, ഫിലിപ്പൈൻസ് രാജ്യങ്ങളിൽനിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിൻൻ്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയശേഷം ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി കപ്പലാണ് സിമി.

Leave a Reply

Your email address will not be published. Required fields are marked *