LDF വേണ്ട പരിഗണന നൽകുന്നില്ല

തിരുവനന്തപുരം: ഘടകകക്ഷികൾക്ക് എൽഡിഎഫിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ പഞ്ചായത്ത് അസോസിയേഷനിൽ, 20 അംഗങ്ങളെ പ്രതിപക്ഷ മുന്നണിക്കു ലഭിച്ചിട്ടും അതിൽ ഒരെണ്ണംപോലും കേരള കോൺഗ്രസിനു (എം) സിപിഎം നൽകിയില്ലെന്നതാണു കേരള കോൺഗ്രസിനെ (എം) ചൊടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും പാർട്ടി നേരത്തേ കത്തുനൽകിയെങ്കിലും ഒരു പരിഗണനയും നൽകിയില്ലെന്നാണ് ആരോപണം. ആദ്യഘട്ടമായി പാർട്ടിയുടെ പ്രതിഷേധം കത്തിലൂടെ സിപിഎമ്മിനെ അറിയിക്കാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എന്നിവർക്കാണു കത്തു നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *