ചെന്നൈ : ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. നിലവിൽ സംവരാണാനുകൂല്യം ലഭിക്കുന്നയാൾക്ക് മതപരിവർത്തനത്തിന്റെ പേരിൽ അത് നിഷേധിക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഹിന്ദുവായി ജനിച്ച പരമശിവം എന്നയാൾ സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ലെബ്ബായി വിഭാഗത്തിൽപ്പെടുത്തി പിന്നാക്ക സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷ നൽകി. ഇത് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽ ഹിന്ദുമതത്തിലേതുപോലെ ജാതി ശ്രേണിയില്ലെന്നാണ് കരുതപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ മതം മാറുന്നയാൾക്ക് താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകണമെന്ന് വിവിധ സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിജയ് സർക്കാർ സുപ്രീംകോടതിയിൽ
