കർഷക ഭാരതി അവാർഡ് 2025: അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പ് 2025-ലെ സംസ്ഥാന കർഷക അവാർഡുകളുടെ ഭാഗമായി മാധ്യമരംഗത്തെ മികവിന് നൽകുന്ന ‘കർഷക ഭാരതി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

മലയാള ഭാഷയിലൂടെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മികച്ച ഫാം ജേർണലിസ്റ്റുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്. വ്യക്തികളുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കില്ല.

അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കർഷക ഭാരതി അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് 50,000 രൂപ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

അവാർഡ് വിജ്ഞാപന തീയതി മുതൽ പിന്നോട്ടുള്ള ഒരു വർഷക്കാലയളവിലെ മാധ്യമപ്രവർത്തന മികവാണ് വിലയിരുത്തുക. അപേക്ഷാ ഫോറവും വിശദമായ മാർഗനിർദേശങ്ങളും www.keralaagriculture.gov.in എന്ന കൃഷിവകുപ്പ് വെബ്‌സൈറ്റിലും www.fibkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് ‘കർഷക ഭാരതി അവാർഡ് 2025 – (വിഭാഗത്തിന്റെ പേര്) എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *