തിരുവനന്തപുരം: വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും എന്ന് വൈകാതെ അറിയാം. അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. എത്ര മന്ത്രിസ്ഥാനം എന്നതിന് പുറമെ ഏതൊക്കെ വകുപ്പുകൾ എന്നതും അന്തിമ തീരുമാനത്തിന് തടസമായി നിൽക്കുകയാണ്. എല്ലാ കാര്യത്തിലും ഇന്ന് തീരുമാനം എടുത്ത് ഗവർണർക്ക് പട്ടിക കൈമാറും. കേരള കോൺഗ്രസിന് എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തിൽ അന്തിമ ധാരണയിൽ എത്തിയിട്ടില്ല. രണ്ട് മന്ത്രിമാർ വേണം എന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നു. ഒന്ന് താരമെന്നാണ് കോൺഗ്രസ് പറയുന്നത്. ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ഇതുവരെ അയഞ്ഞിട്ടില്ല. മന്ത്രിപദവിയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല എന്ന നിലപാടിലാണ് അവർ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിജെ ജോസഫ് എടുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു.
വഴങ്ങാതെ കേരള കോൺഗ്രസ്
