VD സർക്കാരിലും വിവാദം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻറെ വിൽപനയ്ക്ക് സാധ്യത തുറന്ന ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സർക്കാരിലും വിവാദം. നികുതി ഘടന പരിഷ്കാരം എക്സൈസ് മന്ത്രി എം ലിജു മുൻകൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയാറാക്കേണ്ടത്. ഇക്കാര്യം പാർട്ടിയിൽ ചർച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാർഷിക വിളകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിൻറെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമർശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികൾ എൽഡിഎഫ് സർക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *