കൊച്ചി : പ്രേക്ഷകരേവരേയും ഒരുപോലെ ചിരിപ്പിച്ചും പേടിപ്പിച്ചും ‘മഹാരാജ ഹോസ്റ്റൽ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപയിൻ നടക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ താരങ്ങള്‍. ”ഞങ്ങളുടെ ചിത്രത്തിന് അത്യാവശ്യം നല്ലപോലെ പോസിറ്റീവ് വന്നു, അതുകൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ നെഗറ്റീവും വരുന്നുണ്ട്. ഇതൊരു ചെറിയ മൂവിയാണ്, ഞങ്ങളെല്ലാവരും തന്നെ ആദ്യമായി അഭിനയിക്കുന്നവരാണ്. ഞങ്ങൾ തുടക്കകാരായതുകൊണ്ടുതന്നെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകള്‍ ഉണ്ടാകും. നിങ്ങള്‍ ചിത്രം കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായിട്ടുള്ള റിവ്യൂ അറിയിക്കണം.
ചെറിയ പ്രൊഡക്ഷൻ ഹൗസാണ് ചെറിയ ബജറ്റുള്ള മൂവിയാണ്, അതനുസരിച്ചുള്ള പരിമിതികള്‍ ഉണ്ട്. ഞങ്ങള്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടുള്ള തെറ്റുകള്‍ കാണാം.ചെറിയ പ്രൊഡക്ഷനാണെങ്കിലും അവരാൽ കഴിയും വിധം നല്ലവണ്ണം ചിത്രം എടുത്തുവെച്ചിട്ടുണ്ട്. തിയേറ്ററിൽ പോയി കണ്ടാലേ അതിന്റെ ഫീൽ നിങ്ങള്‍ക്ക് മനസ്സിലാകത്തുള്ളൂ. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ഒക്കെ വരുന്നുണ്ടെങ്കിലും തിയേറ്ററിൽ നിന്ന് നേരിട്ട് നല്ല പോസിറ്റീവാണ് ഞങ്ങള്‍ക്ക് കിടുന്നത്. എന്നിട്ടും സോഷ്യൽ മീഡിയയിൽ ഇങ്ങനെ നെഗറ്റീവ് വരുന്നതെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അത് ഭയങ്കരമായിട്ട് വിഷമിപ്പിക്കുന്നുണ്ട്.
