സൗദിയിൽ ദിനംപ്രതി കുതിച്ചുയർന്ന് ഉപയോക്താക്കൾ, പ്രധാന ഉപയോഗങ്ങൾ അറിയാം

റിയാദ്: സൗദി അറബ്യയിൽ വിവിധ ആവശ്യങ്ങൾക്കായി എ.ഐ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. വിവരങ്ങൾ കണ്ടെത്തുന്നതിനും കോണ്ടന്റുകൾ നിർമിക്കുന്നതിനും കൂടാതെ പഠനം, ജേലി ആവശ്യങ്ങൾ, വിവർത്തനം എന്നിവയ്ക്കായും എ.ഐയുടെ സഹായം തേടുന്നവർ കുറവല്ല. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ (CST) പുറത്തുവിട്ട ‘സൗദി ഇന്റർനെറ്റ് 2025’ റിപ്പോർട്ടിലാണ് രാജ്യത്തെ എ.ഐ ഉപഭോഗത്തിന്റെ നിർണായക വിവരങ്ങളുള്ളത്. രാജ്യത്തെ ജനങ്ങളിൽ പകുതിയോളം പേരും ഏതെങ്കിലുമൊരു എ.ഐ ടൂൾ ഉപയോ​ഗിക്കുന്നവരാണ്. 45.2%മാണ് ഉപയോക്താക്കളുടെ കണക്ക്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. എ.ഐ ഉപയോ​ഗപ്പെടുത്തുന്നവരിൽ 52.8%വും സ്ത്രീകളാണെന്ന് കണക്കുകളിൽ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *