വീടുകളിൽ അഗ്‌നിശമന ഉപകരണങ്ങൾ വേണം

ദമ്മാം: വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നി ശമന ഉപകരണങ്ങൾ ഉറപ്പ് വരുത്താൻ നിർദേശം നൽകി സൗദി സിവിൽ ഡിഫൻസ് അതോറിറ്റി. രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിലാണ് നിർദേശം. അഗ്‌നിബാധയുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ഇവ ഉപയോഗിക്കേണ്ട രീതി പഠിക്കാനും പൊതുജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമാണ് സൗദി സിവിൽ ഡിഫൻസ് നിർദേശം നൽകിയത്. വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നിശമന ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ തരം തീപിടുത്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഡ്രൈ പൗഡർ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഇതിനായി ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യക്തമാക്കി. ഉപകരണങ്ങൾ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്നതിനെ കുറിച്ചും ധാരണയുണ്ടായിരിക്കണം. തീപിടിത്തങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനും അവയെ ഉടൻ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *