ഡൽഹി : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അതീവ നിർണ്ണായക നീക്കങ്ങളുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം എംഎൽഎമാർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നതായി റിപ്പോർട്ട്. മമത ബാനർജിയുടെയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിന് പരസ്യമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വലിയൊരു വിഭാഗം ജനപ്രതിനിധികൾ വിമത നീക്കം ശക്തമാക്കിയിരിക്കുന്നത്. തങ്ങളാണ് ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ എന്ന് അവകാശപ്പെട്ടുകൊണ്ട് ഇവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ലോക്സഭാ സ്പീക്കറെയും കാണാൻ ഡൽഹിയിൽ യോഗം ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാൾ ഭരണകക്ഷിയിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ പരസ്യമായ പിളർപ്പിന്റെ വക്കിലേക്ക് എത്തിനിൽക്കുന്നത്.
മുതിർന്ന നേതാക്കൾ ഡൽഹിയിൽ
