അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് ഫാനുകള്‍ മോഷ്ടിച്ചു

ആലപ്പുഴ: ആലപ്പുഴ കാക്കാഴത്തെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് പത്ത് ഫാനുകള്‍ മോഷ്ടിച്ചു. ദേശീയപാതയ്ക്കരികില്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് കിഴക്കഭാഗത്ത് പ്രവര്‍ത്തിക്കുന്ന എസ്എന്‍വി ടിടിഐയിലാണ് കളളൻ കയറിയത്. മോഷണം നടത്തിയവരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സൂക്ഷിച്ചിരുന്ന പത്ത് സീലിംഗ് ഫാനുകളാണ് കളളന്‍ കൊണ്ടുപോയത്.

ഇരുമ്പ് പൈപ്പും കളളന്‍ കൊണ്ടുപോയി. കെട്ടിടത്തിന്‍റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സ്ഥിരം കളളന്‍മാരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *