പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. വിശാലക്ക് (57) ആണ് പാമ്പു കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. എന്നാൽ കടിച്ചത് വിഷപാമ്പല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. രാവിലെ 11 മണിയോടെ അങ്കണവാടിയുടെ മുറ്റം അടിച്ചുവാരുന്നതിനിടെയായിരുന്നു സംഭവം. കൈവിരലിനാണ് കടിയേറ്റത്. ഉടനെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിശാലയെ തിരിച്ചയച്ചു.
Related Posts
പി കെ ബഷീറിനായി സമ്മര്‍ദ്ദം; കെ എം ഷാജി പുറത്തേക്കെന്ന് സൂചന
മലപ്പുറം: യുഡിഎഫ് മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗില്‍ നിന്നും പി കെ ബഷീര്‍ തന്നെയെത്തുമെന്ന് സൂചന. കെ എം ഷാജിയെ വെട്ടി…
ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി…
മൗനം വെടിഞ്ഞ് പിണറായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. മൂന്നാം വട്ടം തുടർവിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും…
