BJP ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ബിജെപി ദേശീയ നേതൃത്വത്തിലേക്ക് അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയും തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തന്റെ പുതിയ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള നിർണ്ണായകമായ മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം. 45 വയസ്സുകാരനായ നിതിൻ നബിൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന ഖ്യാതിയോടെയാണ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സംഘടനാ അഴിച്ചുപണിയാണിത്. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതോടൊപ്പം പ്രാദേശികമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അനുഭവപരിചയമുള്ള മുതിർന്ന നേതാക്കളെയും പുതിയ മുഖങ്ങളെയും ഒരേപോലെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ നിതിൻ നബിൻ ലക്ഷ്യമിടുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News