ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കുട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ. റിച്ചാർഡ്സ് ടൗണിലുള്ള ക്ലാരൻസ് ഹൈസ്കൂളിലാണ് പനിയോടുകൂടിയ ലക്ഷണങ്ങളുമായി 500-ലധികം വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്നത്. എച്ച്1എൻ1 ആണോയെന്നും സംശയിക്കുന്നുണ്ട്. രണ്ടുകുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു.
21 ജീവനക്കാരും ചികിത്സയിലുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗബാധിതർ ചികിത്സ തേടിയത്. രോഗവ്യാപനത്തിനു പിന്നാലെ സ്കൂൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Post Views: 17



