ഇന്ത്യയിലെ ആരോഗ്യസേവനങ്ങളെ പുകഴ്ത്തി മുൻ യുകെ ഡോക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദീപാംജലി ശർമ്മ, ഇന്ത്യയിൽ രാത്രി സമയങ്ങളിൽ പോലും മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ചികിത്സയും മരുന്നുകളും ലഭിക്കുന്നത് ദീർഘവും സങ്കീർണ്ണവുമായ പ്രക്രിയയാണെന്ന് തന്‍റെ അനുഭവങ്ങൾ മുൻനിർത്തി ഡോ. ദീപാംജലി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്.

പെട്ടെന്ന് രോഗബാധിതനായ ഭർത്താവിനായി രാത്രി 10 മണിക്ക് മരുന്നുകളും ഇൻജക്ഷനുകളും വാങ്ങാൻ പുറത്തുപോയപ്പോഴാണ് ദീപാംജലി ഈ വീഡിയോ ചിത്രീകരിച്ചത്. ഡോക്ടർ കൂടിയായ ഭർത്താവിന് തലവേദനയെത്തുടർന്ന് നിർത്താതെ ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. “ഇപ്പോൾ രാത്രി 10 മണിയായി, ഡോക്ടറായ എന്‍റെ ഭർത്താവിന് പെട്ടെന്ന് സുഖമില്ലാതായി. വൈകുന്നേരം മുതൽ ചെറിയ തലവേദന ഉണ്ടായിരുന്നു, പിന്നീട് തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങി. അതുകൊണ്ട് അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും ഐവി ഇൻജക്ഷനുകളും വാങ്ങാൻ ഞാൻ പുറത്തേക്ക് പോകുകയാണ്. ഇത്തരം നിമിഷങ്ങളിലാണ് ഇന്ത്യയിൽ ജീവിക്കുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ഞാൻ തിരിച്ചറിയുന്നത്,” ദീപാംജലി വീഡിയോയിൽ പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News