സൗദിയിൽ ‘മുറാസലാത്ത്’ പ്ലാറ്റ്‌ഫോം നിർത്തലാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സർക്കാർ സ്ഥാപനങ്ങളുടെ ആശയവിനിമയ പ്ലാറ്റ്ഫോമായ ‘മുറാസലാത്ത്’ നിർത്തലാക്കി സൗദി അറേബ്യ. വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സൗദി മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പകരം ‘നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഗവൺമെന്റ് കറസ്പോണ്ടൻസ്’ എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇ-​ഗവൺമെന്റ് ട്രാൻസാക്ഷൻ പ്രോ​ഗ്രാമായ ‘യുസ്ർ’ മേൽനോട്ടം വഹിച്ചിരുന്ന പ്ലാറ്റ്‌ഫോമായിരുന്നു മുറാസലാത്ത്. നിരവധി സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗിക രേഖകൾ കൈമാറാനും അവയുടെ നീക്കം ട്രാക്ക് ചെയ്യാനും രേഖകൾ ഇലക്ട്രോണിക് സംവിധാനം വഴി സൂക്ഷിക്കുകയും തിരിച്ചെടുക്കുകയുമെല്ലാം ചെയ്തിരുന്നത് മുറാസലാത്തിലൂടെയായിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷം ഒരുക്കുന്നതിലും മുറാസലാത്ത് പ്ലാറ്റ്‌ഫോം സഹായിച്ചിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News