പശ്​ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി; മധ്യസ്​ഥ നീക്കങ്ങൾക്കും തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്​ടൺ: ഇറാനിലെ അമേരിക്കയുടെ ആക്രമണവും ജോർഡനിൽ ഇറാന്‍റെ തിരിച്ചടിയും പശ്​ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി ശക്​തമാക്കുന്നു. ഇതോടൊപ്പം ഹോർമുസ്​ കടലിടുക്ക്​ തുറക്കൽ അടക്കമുള്ളവ ലക്ഷ്യമിട്ട്​ നടക്കുന്ന മധ്യസ്​ഥ നീക്കങ്ങൾക്കും തിരിച്ചടിയാണ്​ ആക്രമണം. ഒരു മാസ​ത്തോളമായി കാര്യമായി ആക്രമണങ്ങളൊന്നും മേഖലയിൽ നടന്നിരുന്നില്ല. അറബ്​ രാജ്യങ്ങൾ അടക്കമുള്ളവയുടെ നേതൃത്വത്തിൽ സംഘർഷം ഒഴിവാക്കാനും ഹോർമുസ്​ തുറക്കാനുമായി നടത്തിയ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്​ എത്തുന്ന സാഹചര്യത്തിൽ കൂടിയാണ്​ ഇറാനിൽ വീണ്ടും അമേരിക്ക ആക്രമണം നടത്തിയത്​. ഇറാനെതിരെ 2026 ഫെ​ബ്രുവരി 28ന്​ അമേരിക്കയും ഇസ്രായേലും ചേർന്ന്​ നടത്തിയ ആക്രമണത്തിന്​ ആറ്​ മാസം തികഞ്ഞ സമയത്താണ്​ ഇറാനിലെ ലാറക് ദ്വീപിന് നേരെ ആക്രമണം നടത്തിയത്​. ആക്രമണത്തിൽ ഇറാൻ സൈനികരും സാധാരണക്കാരും ​കൊല്ലപ്പെട്ടിട്ടുണ്ട്​. ജോർഡനിലെ അമേരിക്കൻ താവളങ്ങളിലേക്ക്​ ബാലിസ്റ്റിക്​ മിസൈലുകൾ ഉപ​യോഗിച്ചാണ്​ ഇറാൻ തിരിച്ചടിച്ചത്​.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News