വേനലവധി കഴിഞ്ഞു, യുഎഇയിൽ 12.7 ലക്ഷത്തിലധികം വിദ്യാർഥികൾ ക്ലാസുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: യുഎഇയിൽ 2026-27 അധ്യയന വർഷത്തിന് നാളെ തുടക്കമാകും. 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് നാളെ ക്ലാസ് മുറികളിലേക്കെത്തുന്നത്. 1,180-ലധികം പൊതു-സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെയുള്ള ആദ്യ നാല് ദിവസങ്ങളിൽ ഘട്ടം ഘട്ടമായുള്ള പ്രവേശനവും കുറഞ്ഞ സമയ ക്രമീകരണവുമാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബർ 4 വെള്ളിയാഴ്ച മുതൽ എല്ലാ ക്ലാസുകളും സാധാരണ സമയക്രമത്തിലേക്ക് മാറും.

സ്കൂൾ ബസുകളും ഗതാഗതവും: ആകെ 5,810 സ്കൂൾ ബസുകൾ പൊതു സ്കൂളുകൾക്കായി സർവീസ് നടത്തും. അബൂദബിയിൽ 10,000 ബസുകളും ദുബൈയിൽ പ്രത്യേക സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ബസുകളും നിരത്തിലിറങ്ങും.

ജീവനക്കാർക്ക് സമയയിളവ്: പ്രാഥമിക വിദ്യാലയങ്ങളിലും അതിന് മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഫെഡറൽ ജീവനക്കാർക്ക് ആദ്യ ദിനത്തിൽ ജോലി സമയത്തിൽ 3 മണിക്കൂർ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. നഴ്സറി, കെ.ജി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഈ ആനുകൂല്യം ലഭിക്കും. ‘ആക്സിഡന്റ് ഫ്രീ ഡേ’: ആഗസ്റ്റ് 31-ന് ഗതാഗത ലംഘനങ്ങളോ അപകടങ്ങളോ വരുത്താതെ സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറച്ചു നൽകുന്ന പദ്ധതിയും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്കൂൾ ബസുകൾ ‘Stop’ സൈൻ ബോർഡ് നിവർത്തുമ്പോൾ മറ്റ് വാഹനങ്ങൾ 5 മീറ്റർ അകലെ നിർബന്ധമായും നിർത്തിയിടണം. ലംഘിച്ചാൽ 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ലഭിക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News