സൗദിയിൽ ഇനി ഭക്ഷ്യ ഉൽപന്നങ്ങളുടെ പോഷകമൂല്യങ്ങൾ കൃത്യമായി അറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെയും വിഭവങ്ങളുടെയും ചേരുവകളും പോഷകമൂല്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ‘നാഷണൽ ഡാറ്റാബേസ് ഫോർ ഫുഡ് കോമ്പോസിഷൻസ്’ പദ്ധതിക്ക് തുടക്കമായി. സൗദി വിഷൻ 2030-ന്റെ ഹെൽത്ത് ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയെ പ്രതിനിധീകരിച്ച് നാഷണൽ നൂട്രീഷ്യൻ കമ്മിറ്റിയാണ് രാജ്യത്തെ ആദ്യത്തെ ദേശീയ ഡാറ്റാബേസ് പുറത്തിറക്കിയത്. രാജ്യത്ത് ലഭ്യമാകുന്ന വിവിധ ഭക്ഷണങ്ങളിലെ ഊർജം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ വിവരങ്ങൾ അംഗീകൃത ശാസ്ത്രീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യം, പോഷകാഹാരം, ഗവേഷണം എന്നീ മേഖലകളിൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ദേശീയ റഫറൻസായി ഇത് പ്രവർത്തിക്കും. പ്രാദേശിക ഭക്ഷ്യ ഉൽപന്നങ്ങളുടെ പോഷകമൂല്യം വർധിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഇത് കമ്പനികളെ സഹായിക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News