ജിദ്ദ: രാജ്യത്തേക്ക് മയക്കുമരുന്നായ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. നൈജീരിയൻ പൗരയായ യാബു മുനിറാത് അകീം എന്ന വനിതയുടെ ശിക്ഷയാണ് മദീനയിൽ ഇന്ന് നടപ്പിലാക്കിയത്. രാജ്യത്തേക്ക് കൊക്കെയ്ൻ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ സേന ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. കേസ് തൗസീഖ് കോടതി പരിഗണിക്കുകയും കുറ്റം തെളിഞ്ഞതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
Post Views: 36



