മസ്കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഫാമുകളിൽ നിന്നായി 130-ലധികം വളർത്തുമൃഗങ്ങളെ മോഷ്ടിച്ച സംഘത്തെ റോയൽ ഒമാൻ പൊലീസ് പിടികൂടി. നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ വലയിലാക്കിയത്. സഹം, അൽ ഖാബൂറ വിലായത്തുകളിലെ വിവിധ ഫാമുകളിൽ നിന്നും മൃഗങ്ങളെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളിൽ നിന്നുമാണ് സംഘം വളർത്തുമൃഗങ്ങളെ കവർന്നതെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായ പ്രതികൾ.130-ലധികം വളർത്തുമൃഗങ്ങളെയാണ് സംഘം മോഷ്ടിച്ചത്. എന്നാൽ അറസ്റ്റിലായവരുടെ എണ്ണമോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരായ തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
Post Views: 37



