അൽ മൈതാൻ സ്ട്രീറ്റ് വികസന പദ്ധതി116 കോടി ദിർഹത്തിന്റെ രണ്ട് കരാറുകൾ നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : അൽ ഖൈൽ റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും സമാന്തരമായി ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . അൽ മൈതാൻ സ്ട്രീറ്റ് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വൻകിട റോഡ് വികസന പദ്ധതിക്കായി 116 കോടി ദിർഹത്തിന്റെ രണ്ട് കരാറുകൾ ആർ.ടി.എ. ഒപ്പുവെച്ചു.

2028-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ തെക്ക്-വടക്ക് ഭാഗത്തെ ഗതാഗതശേഷി 18 ശതമാനം വർധിക്കും. കൂടാതെ പ്രധാന റോഡുകളിലെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. അൽ മനാമ സ്ട്രീറ്റിൽനിന്ന് ദുബായ്-അൽ ഐൻ റോഡ് വഴി ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം നിലവിലെ 30 മിനിറ്റിൽനിന്ന് 10 മിനിറ്റായി ചുരുങ്ങും. 66 ശതമാനത്തിന്റെ കുറവാണ് സമയത്തിൽ ഉണ്ടാകുക.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News