ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യത്തിലൂടെ കടന്നുപോയ ആളാണ് താനെന്നു തുറന്നുപറഞ്ഞ് ബോളിവുഡ് നടി താര സുതാരിയ. സംഖ്യകൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്ന പഠനവൈകല്യമാണ് ഡിസ്കാൽക്കുലിയ. കണക്കുകൾ കൂട്ടുമ്പോൾ തനിക്ക് പലപ്പോഴും തെറ്റുകൾ പറ്റാറുണ്ടെന്നും നടി പറഞ്ഞു. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് അച്ഛനെയും അക്കൗണ്ട്സ് ടീമിനെയുമാണ് ആശ്രയിക്കാറുള്ളതെന്നും താര ഹൗട്ടർഫ്ലൈയോടു സംസാരിക്കവേ കൂട്ടിച്ചേർത്തു.
അച്ഛൻ ഇക്കാര്യത്തിൽ തന്നെ വളരെയേറെ പിന്തുണയ്ക്കാറുണ്ടെന്നും മുപ്പതുകാരിയായ താര പറഞ്ഞു. സാമ്പത്തികകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കഴിയുന്നത്ര മനസ്സിലാക്കാൻ താൻ സ്വയം ശ്രമിക്കാറുണ്ട്. പക്ഷേ ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യമാണ് തനിക്കുള്ളത്. അതുമൂലം മിക്കപ്പോഴും തെറ്റ് പറ്റാറുണ്ടെന്നും നടി വ്യക്തമാക്കി.
Post Views: 13



