യുഎഇയിൽ ചുട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ഈര്‍പ്പമുള്ള കാലാവസ്ഥയും മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.15 മുതല്‍ 90 ശതമാനം വരെയായിരിക്കും അബുദാബിയില്‍ ഈര്‍പ്പത്തിന്റെ അളവ്.

അതേ സമയം ദുബായില്‍ 20 മുതല്‍ 75 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ അളവ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ചില ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില ഉണ്ടായിരിക്കുക. അബുദാബിയില്‍ കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസ് കൂടിയ താപനിലയും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഷാര്‍ജയില്‍ കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നേരിയതോ മിതമായതോ ആയിട്ടായിരിക്കും കാറ്റ് വീശുന്നത്.മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തും. ഇത് പൊടിക്കാറ്റിനും കാരണമായേക്കാം എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും നേരിയതോതിലായിരിക്കും തിരമാലകള്‍ വീശുന്നത് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News