Tag: Temperature

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ മഴ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍ ഇന്ന് മുതല്‍ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം വടക്കുപടിഞ്ഞാറന്‍മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്. […]
Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാളെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്‌‌

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ […]
Read more

യുഎഇയിൽ ചുട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെ വരെയും ഈര്‍പ്പമുള്ള കാലാവസ്ഥയും മൂടല്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.15 മുതല്‍ 90 ശതമാനം വരെയായിരിക്കും അബുദാബിയില്‍ ഈര്‍പ്പത്തിന്റെ അളവ്. അതേ സമയം ദുബായില്‍ 20 മുതല്‍ 75 ശതമാനം വരെയുമായിരിക്കും ഈര്‍പ്പത്തിന്റെ […]
Read more

യുഎഇയിൽ ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കമായി

അബുദാബി: യുഎഇയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജംറത്തുൽ ഖൈത് കാലത്തിന് തുടക്കമായി. ഈ മാസം മൂന്ന് മുതൽ ഓഗസ്റ്റ് 10 വരെയാണ് ഈ കാലഘട്ടം നീണ്ടുനിൽക്കുക. അതേസമയം കടുത്ത വേനൽച്ചൂടിന്‍റെ തുടക്കത്തിലും യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇന്ന് രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ മേഖലകളില്‍ താപനില ക്രമേണ കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും നാളെ പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും നേരിയ മൂടൽമഞ്ഞിനും […]
Read more

സൗദിയിൽ താപനില ഉയർന്നേക്കും

റിയാദ്: സൗദി അറേബ്യയിലെ ചിലയിടങ്ങളിൽ ഈയാഴ്ച ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മദീനയിലെ തീരപ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകും. ഈ സാഹചര്യത്തിൽ സിവിൽ ഡിഫൻസും മറ്റ് അധികൃതരും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. സൗദിയുടെ കിഴക്കൻ […]
Read more

കുവൈത്തിൽ താപനില ഉയരാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ ഇത് തുടരുമെന്നുമാണ് അറിയിപ്പ്. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരും. പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. ഉപരിതല ന്യൂനമർദ്ദ […]
Read more

വിയർക്കേണ്ടി വരും; ഒമാനിൽ ചൂട് കൂടും

മസ്കറ്റ്: വരും ദിവസങ്ങളിൽ ഒമാനിൽ ചൂട് കൂടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ താപനില ഉയർന്നേക്കുമെന്നും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വരണ്ടതും കഠിനവുമായ കാലാവസ്ഥ ശക്തമാകും. നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്‍റർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം അനുസരിച്ച് ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ഇവിടെ താപനില 40-ന് മുകളിലും […]
Read more

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്. മലയോര മേഖലകളിലും മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ചൂടും കനക്കുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്തി. […]
Read more

പാലക്കാട് 55കാരന് സൂര്യതാപമേറ്റു

പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ 55 കാരന് സൂര്യതാപമേറ്റു. മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യതാപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇയാൾ കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഷൈന്‍ റോഡില്‍ കുഴഞ്ഞുവീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു […]
Read more

Recent News