സംസ്ഥാനത്ത് ചൂട് കൂടുന്നു; നാളെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്‌‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂടിന് ശേഷം സംസ്ഥാനത്ത് ഇന്ന് താപനിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് 31.6 ഡിഗ്രി സെൽഷ്യസും, കൊച്ചിയില്‍ 31 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 32 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പുനലൂരും ഇന്ന് രണ്ട് ഡിഗ്രി കുറഞ്ഞു.

കേരളത്തിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ ഉയർന്ന താപനില അതായത് സാധാരണയെക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News