ചെന്നൈ : ബിഗ്ഗ്‌ബോസ് മലയാളം അഗ്നിപരീക്ഷ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ കാഴ്ച വെക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഒരു ഓപ്പൺ നോമിനേഷൻ നടന്നിരിക്കുകയാണ്. അതായത് ബിഗ് ബോസ് ഹൗസിനകത്തേക്ക് കയറ്റിവിടാൻ താൽപ്പര്യമില്ലാത്ത രണ്ടുപേരെ ഓരോ മത്സരാർത്ഥിയും തെരഞ്ഞെടുക്കണം എന്നതായിരുന്നു ചെയ്യേണ്ടത്. അത് എന്തുകൊണ്ടെന്നും കൂടി വ്യക്തമാക്കി അവരുടെ മുഖം പതിച്ച പേപ്പർ കീറിയോ ചുരുട്ടിയോ വലിച്ചെറിയണം. വളരെ ത്രില്ലിംഗ് ആയൊരു നോമിനേഷനാണ് നടന്നത്.
ആദ്യമെത്തിയത് ശ്യാം ആയിരുന്നു. എൽദോ, ഷാമോൻ എന്നിവരെയാണ് ശ്യാം നോമിനേറ്റ് ചെയ്തത്. ഷിബിന ലോലീറ്റ, ശ്യാം എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ ഷാമോൻ ശ്യാം, സോന എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. പിന്നീടെത്തിയ അഫിയാനസ് ഷിജുലാൽ, രാകേഷ് എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ ലോലീറ്റ വന്ന് ഷിജുലാൽ, ഷിജിൻ എന്നിവരെ ഹൗസിലേക്ക് വിടാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ശേഷം രാകേഷ് എത്തി ഷിജുലാൽ, ലോലീറ്റ എന്നിവരെ നോമിനേറ്റ് ചെയ്തു, ഷിജുലാൽ ആവട്ടെ രാകേഷ്, അഫിയാനസ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ഷിജിൻ താഷി, ഷാമോൻ എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ സോന രാകേഷ്, ഷിജിൻ എന്നിവരെയും താഷി ഷിജുലാൽ, ലോലീറ്റ എന്നിവരെയും നോമിനേറ്റ് ചെയ്തു. അവസാനമെത്തിയ എൽദോ സോന, ശ്യാം എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.



