ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ ഗ്രാമം, അതും ഇന്ത്യയിൽ!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമുദ്രനിരപ്പിൽ നിന്ന് 15,050 അടി ഉയരത്തിൽ, ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ‘കോമിക്’ (Komic) എന്ന കൊച്ചുഗ്രാമം ലോകശ്രദ്ധ നേടുന്നു. ആകാശത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അത്യപൂർവ്വം ജനവാസ മേഖലകളിലൊന്നായ ഈ ഗ്രാമത്തിലേക്ക് മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡുമുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ കവാടത്തിൽ, ‘ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ഗതാഗത സൗകര്യമുള്ള ഗ്രാമം’ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം. നേപ്പാളിലെ ധോ താരാപ്, ബൊളീവിയയിലെ സാന്‍റാ ബാർബറ എന്നിവയും സമാന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, സമുദ്രനിരപ്പിൽ നിന്ന് 4,587 മീറ്റർ ഉയരത്തിലുള്ള ഈ വിദൂര ബുദ്ധമത ഗ്രാമം ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ കേന്ദ്രങ്ങളിലൊന്നാണെന്ന് ഉറപ്പിച്ച് പറയാം.

ഏകദേശം നൂറോളം ആളുകൾ മാത്രം വസിക്കുന്ന കോമിക്കിൽ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സമുദ്രനിരപ്പിലുള്ളതിനേക്കാൾ വളരെ കുറഞ്ഞ ഓക്സിജൻ അളവാണ് ഇവിടെയുള്ളത്. മഞ്ഞുവീഴ്ച കടുക്കുന്നതോടെ വർഷത്തിൽ ആറുമാസത്തോളം ഈ പ്രദേശം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെടുന്നു. ഇവിടെ ഇന്‍റർനെറ്റ്, ഫോൺ കണക്റ്റിവിറ്റി എന്നിവ വളരെ പരിമിതമാണ്. സ്കൂളുകളും ആശുപത്രികളും ഏറെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News